നോമ്പ്
പ്രഭാതം മുതൽ പ്രദോഷം വരെ അന്ന-പനീയ-ഭോഗങ്ങളുപേക്ഷിക്കുക എന്നതാണ് നോമ്പ് എന്നു പറയുമ്പോൾ പൊതുവെധരിക്കപ്പെടുന്നതെന്നു നാം നേരത്തെ പറഞ്ഞു.നോമ്പിന്റെ ബാഹ്യചട്ടക്കൂടാണിതെന്നതിൽ സംശയമില്ല. യഥേഷടം തിന്നു കുടിച്ചു മദിച്ചു നടക്കുവാൻ കഴിയുകയെന്നതാണല്ലോ ഭുമിയിൽ മനുഷ്യന്റെ ഭൌതികമായ എറ്റവും വലിയ സുഖാവസ്ഥ
(സ്വർഗീയ സുഖാനന്ദങ്ങൾ ചിത്രീകരിക്കപ്പെടുന്നതും ഏതാണ്ടിങ്ങനെത്തന്നെയാണല്ലോ) എന്നാൽ നോമ്പ് ഈ അവസ്ഥക്ക് കടിഞ്ഞാണിടുന്നു.മനുഷ്യന്റെ ഈ മുന്ന് കര്യങ്ങളും റമദാനിലെ പകൽ സമയത്ത് പൂർണ്ണമായും ത്യജിക്കുകതന്നെ വേണം ഈ ത്യാഗം മനുഷ്യന് തഖ് വാമയമായ ഒരു ജീവിതം നയിക്കാൻ സഹായകമാകുമോ? ആകുമെന്നാണ് ശരീര- മനശ്ശസ്ത്രവിദഗ്ദ്ധർ പറയുന്നത്. തടിച്ചുകൊഴുത്തു വളുവളുത്തതും ദേഹേച്ഛക്കൊത്തു ചാഞ്ചാടുന്നതുമായ ശരീരത്തെ നിയന്ത്രിച്ചു ഭദ്രമാക്കിനിർത്താനും അനിയന്ത്രിതമായി പരന്നു ചിതറുന്ന മനസ്സിനെ ഏകാഗ്രതയോടെ ഒരെലക്ഷ്യത്തിൽ കേന്ദ്രീകരിക്കുവാനുംഈനിയന്ത്രണം സഹായകമാകൂമെന്നാണവരുടെ പക്ഷം.തഖവയാണ് ആ ലക്ഷ്യമെങ്കിൽ മനസ്സിനെ അതിലേക്ക് സോദ്ദേശ്യം തിരിച്ചു വിടണമെന്നുമാത്രം.വിശദാംശങ്ങൾ ശാസ്ത്രജ്ഞന്മാർക്ക് വിട്ടു കൊടുക്കുക. ഒരു കാര്യം മാത്രം ഇവിടെ പറഞ്ഞു കൊള്ളട്ടെ:യുവസമൂഹത്തോട് തിരുമേനി പറഞ്ഞു: നിങ്ങൾ വിവാഹം കഴിക്കണം വല്ല കാരണത്താലും സാധ്യമല്ലാതെ വന്നാൽ നിങ്ങൾ നോമ്പു നോറ്റു കൊള്ളണം.കാരണം അത് ഒരു ഉടക്കലാണ്.
No comments:
Post a Comment