Ind disable

Saturday, 28 May 2016

നോമ്പ്


നോമ്പ്
പ്രഭാതം മുതൽ പ്രദോഷം വരെ അന്ന-പനീയ-ഭോഗങ്ങളുപേക്ഷിക്കുക എന്നതാണ് നോമ്പ് എന്നു പറയുമ്പോൾ പൊതുവെധരിക്കപ്പെടുന്നതെന്നു നാം നേരത്തെ പറഞ്ഞു.നോമ്പിന്റെ ബാഹ്യചട്ടക്കൂടാണിതെന്നതിൽ സംശയമില്ല. യഥേഷടം തിന്നു കുടിച്ചു മദിച്ചു നടക്കുവാൻ കഴിയുകയെന്നതാണല്ലോ ഭുമിയിൽ മനുഷ്യന്റെ ഭൌതികമായ എറ്റവും വലിയ സുഖാവസ്ഥ(സ്വർഗീയ സുഖാനന്ദങ്ങൾ ചിത്രീകരിക്കപ്പെടുന്നതും ഏതാണ്ടിങ്ങനെത്തന്നെയാണല്ലോ) എന്നാൽ നോമ്പ് ഈ അവസ്ഥക്ക് കടിഞ്ഞാണിടുന്നു.മനുഷ്യന്റെ ഈ മുന്ന് കര്യങ്ങളും റമദാനിലെ പകൽ സമയത്ത് പൂർണ്ണമായും ത്യജിക്കുകതന്നെ വേണം ഈ ത്യാഗം മനുഷ്യന് തഖ് വാമയമായ ഒരു ജീവിതം നയിക്കാൻ സഹായകമാകുമോ? ആകുമെന്നാണ് ശരീര- മനശ്ശസ്ത്രവിദഗ്ദ്ധർ പറയുന്നത്. തടിച്ചുകൊഴുത്തു വളുവളുത്തതും ദേഹേച്ഛക്കൊത്തു ചാഞ്ചാടുന്നതുമായ ശരീരത്തെ നിയന്ത്രിച്ചു ഭദ്രമാക്കിനിർത്താനും അനിയന്ത്രിതമായി പരന്നു ചിതറുന്ന മനസ്സിനെ ഏകാഗ്രതയോടെ ഒരേ ലക്ഷ്യത്തിൽ  കേന്ദ്രീകരിക്കുവാനുംഈനിയന്ത്രണം സഹായകമാകൂമെന്നാണവരുടെ പക്ഷം.തഖ് വയാണ് ആ ലക്ഷ്യമെങ്കിൽ മനസ്സിനെ അതിലേക്ക് സോദ്ദേശ്യം തിരിച്ചു വിടണമെന്നുമാത്രം.വിശദാംശങ്ങൾ ശാസ്ത്രജ്ഞന്മാർക്ക് വിട്ടു കൊടുക്കുക. ഒരു കാര്യം മാത്രം ഇവിടെ പറഞ്ഞു കൊള്ളട്ടെ:യുവസമൂഹത്തോട് തിരുമേനി പറഞ്ഞു: നിങ്ങൾ വിവാഹം കഴിക്കണം വല്ല കാരണത്താലും സാധ്യമല്ലാതെ വന്നാൽ നിങ്ങൾ നോമ്പു നോറ്റു കൊള്ളണം.കാരണംഅത്ഒരുഉടക്കലാണ്.

 عن عبدالرّحمان بن يزيد  قال : دخلة مع علقمة والأسود على عبدالى االله فقال عبداالله   كنا مع النبي صلى الله عليه وسلم شباباً لا نجد شيئاً، فقال: يا معشر الشباب من استطاع منكم الباءة فليتزوج، فإنه أغض للبصر وأحصن للفرج، ومن لم يستطع فعليه بالصوم فإنه له وجاء                                                        


ഭക്തിമയമായ ഒരു നിയന്ത്രിത ജിവിതം കെട്ടിപ്പടുക്കാൻ മനുഷ്യൻ ഉദേശിക്കുന്ന പക്ഷം ഈ നിയന്ത്രണം അതിനു സഹായകമാകും എന്നുതന്നെയാണല്ലോ ഈ തിരുവചനം സൂചിപ്പിക്കുന്നത്. ഇരിക്കട്ടെ, ഇതുമാത്രമാണോ നോമ്പ്? അല്ല ഒരിക്കലുമല്ല. നോമ്പിന്റെ ബാഹ്യവും നിയമപരവുമായ ചട്ടകൂട് മാത്രമാണിത്. ആന്തരികവും ആധ്യാത്മികവുമായ മറ്റു ചില വശങ്ങൾ കൂടിയുണ്ട് നോമ്പിന്. തിരുമേനി വളരെ വ്യക്തമായി അവ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആവശങ്ങൾകൂടി ഗ്രഹിക്കുമ്പോൾ നോമ്പ് മനുഷ്യനെ മുത്തഖിയാക്കുന്നതെങ്ങനെയെന്ന് നമുക്ക് ശരിക്കും ബോധ്യപെടും അവ ചുരുക്കത്തിൽ

1. നോമ്പുകാരൻ തെറ്റായ ഒരു വാക്കുപോലും പറഞ്ഞു പോകരുത് എന്ന് തിരുമേനി കല്പിച്ചു. നോമ്പില്ലങ്കിലും തെറ്റു പറയാവതല്ലല്ലോ? പിന്നെ ഇപ്പറഞ്ഞതിന്റെ താല്പര്യം? സധാരണ ഗതിയിൽ തെറ്റു പറഞ്ഞാൽ അതിന്റെ സാധാരണ ഗതിയിലുള്ള അനന്തര ഫലം മാത്രമെ മനുഷ്യൻ അനുഭവിക്കെണ്ടതുള്ളു.നോമ്പുകാരനാണ് തെറ്റു പറയുന്നതെങ്കിൽ അതോടെ തന്റെ നോമ്പിന്റെ ലക്ഷ്യം നഷ്ടപ്പെടുകയും നോമ്പ് വെറും പട്ടിണി മാത്രമായവശേഷിക്കുകയും ചെയ്യും എന്ന തിക്തഫലംകൂടിഅതിനുണ്ട്എന്ന്പഠിപ്പിക്കുകയാണ്തിരുമേനി.ഭക്തിമയവുംസൂക്ഷമതയോട്കൂടിയതുമായ(തഖ് വാമയമായ) ജീവിതം നയിക്കുന്നവനായി മനുഷ്യനെ വളർത്തിയെടുക്കാനാണ് അള്ളാഹുനോമ്പ് നിർബന്ധമാക്കിയത്. മനുഷ്യൻ നോമ്പും നോറ്റ് കളവും പരദൂഷണവും അസഭ്യങ്ങളും തോന്ന്യാസങ്ങളുമൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിൽ പിന്നെ അവൻ എങ്ങിനെ മുത്തഖിയാവും?തന്നെ മുത്തഖിയാക്കാൻ പറ്റാത്ത ഒരു പട്ടിണിയുമായി അവനെന്തിനു കഷ്ടപ്പെടണം?തെറ്റായ വാക്കുകൾ പറയാതിരിക്കാൻ നോമ്പുകരൻ സന്നദ്ധനാകുന്നില്ലങ്കിൽപിന്നെ അവൻ വെറുതെ ആഹാര-പാനിയ-ഭോഗങ്ങളുപേക്ഷിക്കേണ്ട ഒരാവശ്യവും അള്ളാഹുവിനില്ല. അത്തരം ഒരു പട്ടിണി അള്ളാഹു അവനിൽനിന്നാവശ്യപ്പെട്ടിട്ടുമില്ല.അതിനാൽ നോമ്പുകാരൻ തന്റെ നാക്കിനെ പൂർണ്ണമായും നിയന്ത്രിക്കുകവേണം ഒരൊറ്റ തെറ്റും പറയാതിരിക്കാൻ സൂക്ഷിക്കണം ഇനി വൈകാരികമായി വല്ലതും സംഭവിച്ചുപോയാൽ ഉടനെ പാശ്ചാത്താപിച്ചുമടങ്ങുകയും വേണം. അങ്ങനെ ഒരു മാസം തുടർച്ചയായി നാക്കിനെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞാൽ തന്റെആയുഷകാലമഖിലം തഖ് വാമയമായ ഒരു ജീവിതം നയിക്കുന്നതിന് അതവനു തീർച്ചയായും സഹായകരമായിതീരും ഇതാണ് തിരുമേനിപറഞ്ഞതിന്റെ പൊരുൾ.

2.തെറ്റായ വാക്ക് മാത്രമല്ല നോമ്പുകാരൻ തെറ്റായ പ്രവർത്തിയും ചെയ്തുപോകരുതെന്ന് തിരുമേനി താക്കിത് ചെയ്തിരിക്കുന്നു തെറ്റായ വാക്കിനെപ്പറ്റി നാമിപ്പോൾ വിശദീകരിച്ചതെല്ലാം തെറ്റായ പ്രവർത്തിക്കും ബാധകമാണെന്ന് മനസിലാക്കുക അതിനി ആവർത്തിക്കുന്നില്ല.

3.നോമ്പുകാരൻ തെറ്റായ വാക്കും പ്രവർത്തിയും ഉപേക്ഷിച്ചാൽ മാത്രം പോരാ, അതിൽക്കവിഞ്ഞു വെറെ ചിലതു കൂടി പാലിക്കേണ്ടതുണ്ടെന്ന് തിരുമേനി നിർദേശിച്ചിരിക്കുന്നു. അതായത്,സഭ്യേതര വാക്കുകളുപയോഗിക്കുന്നതും അന്തസിനുംമാന്യതക്കും നിരക്കത്തവിധം ഉച്ചത്തിലും അട്ടഹസിച്ചും സംസാരിക്കുന്നതുപോലും നോമ്പുകാരന് അനുയോജ്യമല്ല എന്നാണ്തിരുമേനി പഠിപ്പിക്കുന്നത്.നോമ്പുകാരൻ അത്രക്കും വിനയാന്വീതനും മാന്യനും സുക്ഷമത പാലിക്കുന്നവനുമായിരിക്കണംഎന്നർഥം.

4.നോമ്പിനെ ഒരായുധമാക്കനുള്ള പ്രയോഗിക രൂപം തിരുമേനി വ്യകതമായി പഠിപ്പിച്ചു തന്നിടുണ്ട്.എത്ര കടുത്ത പ്രകോപനമുണ്ടായാലും ഉൽക്രഷ്ടമായ ഈ നിയന്ത്രിതാവസ്ഥയിൽനിന്ന് വഴുതിപോകരുതെന്നാണ് തിരുമേനി ആവശ്യപ്പെടുന്നത്.നിങ്ങളെ ആരെങ്കിലും ചീത്തപറഞ്ഞെന്നു വരട്ടെ അഥവാ നിങ്ങളോട് കലഹിക്കാൻ തന്നെ വന്നെന്നിരിക്കട്ടെ നിങ്ങളൂടെ സമനില തെറ്റിപ്പോകരുത്.നിങ്ങളവനോട് പറയണം സഹോദരാ ഇത്തരം അവിവേകങ്ങൾക്കൊന്നും ഞാനില്ല എനിക്കത് അനുയോജ്യവുമല്ല ഞാൻ നോമ്പ് നോറ്റിരിക്കുകയാണ്, നോമ്പിന്റെ പദവിക്ക് ചേർന്നതല്ല ഇതൊന്നും നിന്റെ ഈആക്രമണത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ സാധാരണഗതിയിൽ എനിക്കനുവാദമുണ്ടെങ്കിലും നോമ്പുകാരനെന്നനിലക്ക് ഇപ്പോൾ അതെനിക്ക് ഉപയോഗിച്ചു കൂടാ.നോമ്പു വഴി മുത്തഖിയാകണം എന്ന ലക്ഷ്യം അതുമൂലം നഷ്ട്ടപ്പെട്ട പോകും എന്നതു തന്നെ കാരണം ഇതാണ് നോമ്പിനെ ആയുധമാക്കുന്നതിനുള്ള പ്രായോഗികരൂപം.
ഈ നാലു കാര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് നിങ്ങളൊന്നു ചിന്തിച്ച് നോക്കൂ മനുഷ്യനെ മുത്തഖിയാക്കാൻ തികച്ചും പര്യാപ്തമായ ഒരു മാർഗമാണ് നോമ്പെന്നും നിങ്ങൾ തഖ് വയുള്ളവരായേക്കാം എന്ന് ആള്ളാഹു പറഞ്ഞത് പൂരണ്ണമായും പ്രായോഗികമാണെന്നും അപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും നാം ബോധപൂർവ്വം തീരുമാനമുണ്ടാക്കുന്നുണ്ടോ ഇല്ലേ എന്നതുമാത്രമാണ് പ്രശനം.

No comments:

Post a Comment