ഓ മനുഷ്യരെ, നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സ്രഷ്ടിച്ച നിങ്ങളുടെ നാഥന് ഇബാദത്ത് ചെയ്യുക, അതുവഴി നിങ്ങൾ മുത്തഖികളായേക്കും.ഇവിടെ ഇബാദത്തിലെ ഒന്നോ അതിലധികമോ കര്യങ്ങൾ പ്രത്യേകം എടുത്ത് പറയാതെ ഇബാദത്തിനെ ഒട്ടാകെയാണ്
ഉദേശിച്ചിട്ടുള്ളത്.ഇബാദത്തുകളഖിലം-അത് ഏതു തരത്തിൽപെട്ടതായലും-മുത്തഖിയാകനുള്ള ഉപാധിയാണ്.അതായത്ഇബാദത്തുകൾ അനുഷ്ഠിക്കുക വഴി മുത്തഖിയായിതീരണം. ഇബാദത്തുകൾക്ക് പുറമെയുള്ള,ഇബാദത്തുകൾ വഴി ഉണ്ടാവേണ്ട മറ്റൊരു അവസ്ഥയാണ് മുത്തഖി എന്നതെന്നു ഈ സുക്തവും കുറിക്കുന്നു. മറ്റൊരു ഭാഷയിൽ,ഈമാൻ കാര്യങ്ങളെല്ലാം
ഉൾകൊള്ളുന്നത് കൊണ്ടുമാത്രം ഒരാൾ മുത്തഖിയാകുന്നില്ല.ഇസ്ലാം കാര്യങ്ങളെല്ലാംഅനുഷ്ഠിക്കുന്നത്കൊണ്ട് മാത്രവും ഒരാൾ മുത്തഖിയാകുന്നില്ല. ഈമാൻ കാര്യങ്ങളും ഇസ്ലാം കാര്യങ്ങളുമെല്ലാം അംഗീകരിച്ച ഒരാൾ കച്ചവടത്തിൽ ക്രിത്രിമം കാണി
ക്കുകയെന്നത് അദേഹത്തിന്റെ ശീലമാണെങ്കിൽ മുത്തഖിയല്ല.ഒരാളുടെ ജീവിതം മറ്റു മേഖലളിലെല്ലാം ശരി പക്ഷെ രാഷ്ട്രീയത്തിൽ അദേഹം അള്ളാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കുന്നില്ലങ്കിൽ അദേഹവും മുത്തഖിയല്ല.എങ്കിൽ പിന്നെആരാണ് മുത്തഖി? ജീവിതത്തിന്റെ സകല തുറയിലും അള്ളാഹുവിന്റെ വിധി വിലക്കുകൾ പാലിച്ചുകൊണ്ട് മുഴുവൻ ജീവിതത്തെയു അവനിഷ്ടപെടും വിധത്തിൽ രൂപപെടുത്തുകയും ജീവിതത്തിന്റെ ഒരു കോണിലും അവനിഷ്ടപെടാത്തതൊന്നുംസംഭവിക്കാനനുവദിക്കതെ സൂക്ഷമതയോടും ഭയഭക്തിയോടും കൂടി ജീവിതം നയിക്കുകയും ചെയ്യുക-ഇതാണ് തഖവ.അങ്ങിനെ ജീവിക്കുന്നവരാണ് മുത്തഖി
No comments:
Post a Comment