Ind disable

Saturday, 28 May 2016

റമളാന്‍ : ഭക്തന്മാരുടെ സമീപനം


വിശ്വസിച്ചവരെ നിങ്ങൾക്ക് മുമ്പുള്ളവർക്കെന്നപോലെ നിങ്ങൾക്കും നോമ്പ്നിർബ്ബന്ധമാക്കപ്പെട്ടിരിക്കുന്നു അതുവഴിനിങ്ങൾ മുത്തഖികളായേക്കാം (അൽബഖറ:183)

ദികറിലും പ്രാർത്ഥനയിലും നിരന്തരം നിമഗ്നനായഭക്തൻ മഗരിബ് ബാങ്ക് കേൾക്കുന്നതോടെ മൂന്നോ നാലോ ഈത്തപ്പഴമോ അല്പം വെള്ളമോ കഴിച്ച് നോമ്പ് തുറക്കുന്നുപടച്ചതമ്പുരാനേ നിന്റെ പൊരുത്തം കാംക്ഷിച്ചുകൊണ്ടുമാത്രം  ഞാൻ നോമ്പുനോറ്റു  നീ നൽകിയ വിഭവം കൊണ്ടു ന്നെ അത് തുറക്കുകയും ചെയ്തുഎന്നു പറഞ്ഞു കൊണ്ട് നാഥന്റെ കല്പന ഭംഗിയായിനിറവേറ്റാൻ   കഴിഞ്ഞല്ലോ എന്ന്ഓർത്ത്ആനന്ദംകൊള്ളുന്നുനോമ്പുതുറക്കുമ്പോഴനുഭവപ്പെടുന്ന ആനന്ദാനുഭൂതിയെകുറിച്ച് തിരുമേനി അനുസ്മരിച്ചത് അദേഹം ഓർക്കുന്നുഇനി നാളെ റബ്ബിനെ കണ്ടുമുട്ടുമ്പോ  നോമ്പുകാരണമായി തന്നെ മറ്റൊരു മഹാ ആനന്ദവും ലഭിക്കാനുണ്ടല്ലോ എന്ന ചിന്ത അദേഹത്തെ കൂടുതൽ  ആഹ്ലാദ ചിത്തനാക്കുന്നു നോമ്പിന്റെ സദ്ഫലങ്ങൾ എത്ര മഹത്തരം! നോമ്പുനേരത്ത ചില വിഷയങ്ങളൊക്കെ ഉണ്ടാകാറുണ്ടന്നത് ശരിതന്നെ എന്നാൽ അതൊരു വിഷമമായിരുന്നുവെന്ന് അതു തുറക്കുന്നതോടെ തോന്നുകയേയില്ല.
ദാഹംശമിച്ചു നാഡി ഞരമ്പുകൾ നനഞ്ഞു മഹത്തായ പ്രതിഫലം ഉറപ്പാവുകയും ചെയ്തു.
റബ്ബുമായുള്ളമുനാജാത്ത്-സ്വകാര്യ സഭാഷണം അഥവാ മഗരിബ് നമസ്ക്കാരംകഴിഞ്ഞിട്ട്  നോമ്പുതുറക്കാമെന്നു വെക്കാമയിരുന്നു പക്ഷെ റബ്ബിന്റെ ഇംഗിതം അതല്ല നമ്മുടെ നന്മക്കായി   നോമ്പിലൂടെ നിസ്സാരമായ വിഷമങ്ങൾ ഏൽപ്പിക്കാനുദ്ദേശിച്ച് അള്ളാഹു അതിനാവശ്യമായ സമയം  ആദ്യമെ നിർണ്ണയിച്ചിടുണ്ട് അതിൽ കവിഞ്ഞു ഒരു നിമിഷം പോലും നാം വിഷമിച്ചുകൂടാ എന്നതാണവന്റെ ഇംഗിതം. നോമ്പു തുറക്കുന്നതിലൂടെ അനുഭവപെടുന്ന  അവാച്യമായ ആനന്ദാനുഭൂതിയോടു കൂടിയാവണം ഇപ്പോഴത്തെ മുനാജാത്ത് (മഗരിബ് നമസ്ക്കാരംഎന്ന് അവൻ ഉദ്ദേശിച്ചിട്ടുണ്ടാവണം.
നോമ്പിന്റെ ബാഹ്യചട്ടക്കൂട് ( ഭക്ഷ്യപാനീയസംയോഗ പരിത്യാഗം)  നോമ്പ് തുറന്നതോടെ മാറ്റിവെ  ക്കപ്പെട്ടുഇനി അടുത്ത പ്രഭാതത്തിലെ അതു തിരിച്ചുവരൂ റമളാനല്ലാത്ത കാലത്ത് ഭക്ഷ്യ പാനീയ - സംയോഗങ്ങളിൽ നാമെത്ര സ്വതന്ത്രരാണോ അത്രതന്നെ സ്വതന്ത്രരാണ് റമളാനിലെ രാത്രി സമയങ്ങളിലും ആവശ്യവും സന്ദർഭവും അനുസരിച്ച് ഇസ്ലാമിക മര്യാദകൾ പാലിച്ചുകൊണ്ട് അവയിലേർപ്പെടാം യഥേഷ്ടം തിന്നുകയും കുടിക്കുകയുമൊക്കെ ആവാം പക്ഷെ അതിർലംഘിക്കരുത്ഇതാണ് ഇസ്ലാമിന്റെ പൊതു ചട്ടം. എന്നാൽ ഒരു പ്രത്യേക നിർദേശം ഇവിടെ പരിഗണിക്കപ്പെടേണ്ടതുണ്ട്നാളത്തെ നോമ്പിന് ഊർജം ശേഖരിക്കാനെന്നവണ്ണം  പ്രഭാതത്തിന് തൊട്ടുമുമ്പ് വല്ലതും കഴിക്കണംഅതിൽ വലിയ ബർക്കത്തുണ്ട് എന്നറീയിച്ചുകൊണ്ട്  തിരുമേനി അതിനു ശക്തിയായി പ്രേരിപ്പിച്ചിരിക്കുന്നു

കൂടുതൽ ഇബാദത്തുകൾ ചെയ്യാൻ പ്രത്യക സംവിധാനങ്ങളേർപ്പെടുത്തികൊണ്ട് അള്ളാഹു തിരഞ്ഞെടുത്ത മാസമാണ് റമളാൻ. ആഹാരം കഴിച്ച് കഴിയുംവേഗം പള്ളിയിലേക്ക് തന്നെ തിരിച്ചു പോകണം റമളാൻ ഒന്നാം രാത്രി മുതൽ അവസാനത്തെ രാത്രിവരെ ഒരുസ്പെഷൽ മലക്ക് ആകാശത്തുനിന്ന് നന്മവർദ്ധിപ്പിക്കുവാനും തിന്മയിൽ നിന്നും പിൻ മാറുവാനും മനുഷ്യനെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കും എന്ന തിരുവചനവും  റമളാനിലെ ഓരോരാത്രിയിലും അള്ളാഹു തന്റെ അടിമകളിൽ കുറെ പേർക്ക് നരകമോക്ഷം പ്രഖ്യാപിക്കുകയും അവരെ തന്റെ അടുത്ത ആളുകളായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു എന്ന വചനവും  നേരത്തെ പറഞ്ഞല്ലോ.  വിഭാഗത്തിൽ  ഉൾപട്ടു കിട്ടണം എന്ന അത്യുൽക്കടമായ ആഗ്രഹം  ഭക്തജനങ്ങളെ  ആവേശം കൊള്ളിക്കുന്നു. പിന്നെ അടുത്ത വർഷത്തേക്കുള്ള നമ്മുടെ ഭാവി ഭാഗധേയങ്ങൾ നിർണ്ണയിച്ചു പ്രഖ്യാപിക്കപെടുന്ന ലൈലത്തുൽ ഖദ്റും മാസാന്ത്യത്തിൽ അതിന്റെ എല്ലാ അനുഗ്രഹങ്ങളോടും കൂടി സമാഗതമാവുകയാണല്ലോ പ്പോഴേക്ക് കഴിയുന്നത്ര നല്ല ഒരു ജീവിത റിക്കാർഡ് അള്ളാഹുവിന്റെ മുമ്പിൽ വരണമെന്നും അവൻ ശക്തിയായാഗ്രഹിക്കുന്നു ഈ മൂന്ന് കാര്യങ്ങൾ പകലിൽ നോമ്പനുഷ്ഠിക്കുന്നതിലോ രാത്രി ദീർഘ നേരം നമസ്ക്കരിക്കുന്നതിലോ പണം ഉദാരമായി ചിലവഴിക്കുന്നതിലോ അത്തരം മറ്റു നല്ല കാര്യങ്ങൾ ചെയ്യുന്നതിലോ ഉണ്ടാകാവുന്ന എല്ലാ വിഷമങ്ങളെയും വളരെ  ആനന്ദകരമാക്കി മാറ്റുന്നു അതിന് അള്ളാഹുവിനെ എത്രതന്നെ സ്തുതിച്ചാലും മതിയാവുകയില്ല.
ഇശാകഴിഞ്ഞു തറാവീഹ് ആരംഭിക്കുകയാണ് ഭക്തന്മാർ അതിൽ സാവേശം പങ്കെടുക്കുന്നു എണ്ണമോ വണ്ണമോ അളവോ ഗുണമോ ഒന്നും കണിശമായി നിർണ്ണയിക്കാതെ  നമ്മുടെ കഴിവിനും സൌകര്യത്തിനും ഈമാനിനും ആവേശത്തിനും അനുസരിച്ചു നിർവഹിക്കാൻ പറ്റിയവിധം വിട്ടതാണ് റമളാനിലെ രാത്രി നമസ്ക്കാരം. ചിലർ വണ്ണവും ഗുണവുംകുറച്ച് എണ്ണം കൂട്ടുന്നുണ്ടാവാം ചിലർ ഏണ്ണം കുറച്ച് വണ്ണവും ഗുണവും കൂട്ടുന്നുണ്ടാവാം  ചിലർ എല്ലാം കുറക്കുന്നുമുണ്ടാവാം എല്ലാവരേയും അവരുടെ ഹിതത്തിനു വിട്ടേക്കുക.    
കുട്ടികൾ, യുവാക്കൾ, വ്യദ്ധർന്മാർ സ്ത്രീകൾ, പണ്ഡിതർ, പാമരർ, ധനികർ, ദരിദ്രർ, രോഗികൾ, പോണ്ണന്മാർ തുടങ്ങി സമൂഹത്തിലെ എല്ലാ തട്ടിലും ഉള്ളവർ വിഷമങ്ങൾ അവഗണിച്ചുകൊണ്ട്  പകൽ പട്ടിണിയായിരുന്നുവെന്ന് തോന്നിപ്പിക്കുക പോലുംചെയ്യാതെ തികഞ്ഞ ആവേശത്തോടെ  അള്ളാഹുവിന്റ മുന്നിൽ  തറാവീഹ് നമസ്ക്കാരത്തിന് അണിനിരക്കുന്ന രംഗം ആരെയാണ് പുളകം കൊള്ളിക്കാതിരികു ക! എന്താണിവരെയെല്ലാം ഇങ്ങനെ നിരത്തിയിട്ടുള്ളത് ?  തിരുമേനിയുടെ ഒരു വചനം  മാത്രം “ ഉറച്ച് വിശ്വാസത്തോടുംതികഞ്ഞ പ്രതീക്ഷയോടുംകൂടി റമളാനിൽ നിന്നു നമസ്ക്കരിക്കുന്നവരുടെ പാപങ്ങൾ പൊറുക്കപ്പടുന്നതാണ്.  അല്ലാതെ ഒരൊറ്റ ഭൌതിക ശക്തിക്കും മനുഷ്യനെ ഇവ്വിധം അണനിരത്താൻ കഴിയില്ലന്നു തീർച്ച.   ഒഴിഞ്ഞു മാറണമെന്നുണ്ടങ്കിൽ  ആരെയും ബോധ്യപ്പെടുത്താൻ കഴിയുന്ന തികച്ചും ന്യായമായ കാരണങ്ങൾ ഇവരിൽ മിക്കപേർക്കും ഉണ്ടല്ലോ ?
വിത്ർ രാത്രിയുടെ അന്ത്യായാമത്തിലാവാം  ഉണരുമെന്നുറപ്പുള്ളവർക്ക് അതാണേറ്റവും നല്ലതെന്ന് തിരുമേനി പഠിപ്പിച്ചിടുണ്ട് രാത്രി നമസ്ക്കാരത്തിന്റെ ഒറ്റയാക്കണമെന്നുംകല്പനയുണ്ട്.         റമളാനിലെ നമസ്ക്കാരം (ഖിയാമുലൈൽ)കൊണ്ടു മാത്രം  ത്രിപ്തിയടഞ്ഞുകൂടാ. അനുഗ്രഹീതമായ   അത്താഴത്തിന് നാമുണരുക തന്നെ ചെയ്യുമല്ലോ പുറമെ വളരെഗൌരവമേറിയ ഒരു വസ്തുതകൂടി   ഇവിടെ പരിഗണിക്കേണ്ടതുണ്ട്.രാത്രിയുടെ മുന്നിൽ രണ്ടുഭാഗം കഴിയുമ്പോൾ അത്യുന്നതനും അനുഗ്രഹ സമ്പൂർണ്ണനുമായ   രാജതമ്പുരാൻ അടുത്ത അകാശത്തേക്കിറങ്ങിവന്ന് ഇങ്ങനെ ചോദിക്കുന്നു ആരെങ്കിലും എന്നോട് പ്രാർത്ഥിക്കുന്നുണ്ടോ ഞാൻ ഉത്തരം ചെയ്യാം ആരെങ്കിലും ചോദിക്കുന്നുണ്ടോ  ഞാൻ കൊടുക്കാം.    
രാജതമ്പുരാൻ ഇവ്വിധം സന്നദ്ധനാകുന്ന ആ ശുഭമുഹൂർത്തം മനസ്സിൽ കാണുന്ന ഒരു വിശ്വാസിക്ക് തന്റെ വിത്ർ നമസ്ക്കാരം അതോടൊപ്പിക്കാതിരിക്കാൻ സാധ്യമാകുമോ?   അതിനാൽ അല്പം വിശ്രമിച്ചശേഷം രാത്രിയുടെ  അന്ത്യായാമത്തിലെ ആ ശുഭമുഹൂർത്തത്തിൽ വിത്ർനമസ്ക്കാരംനടത്തുന്നതാണുത്തമം തഹജ്ജുദ്നമസ്കാരത്തിനായിഉറക്കത്തിലൂടെഊർജസ്വലതവീണ്ടെടുത്തശേഷംഉണർന്നെഴുന്നേ റ്റിരിക്കുന്നഭക്തനായ വിശ്വാസി മുഖം തുടച്ചു കണ്ണുകൾ ആകാശത്തേക്കുയർത്തുന്നു.തുടർന്ന് ഗാഢമായ ചിന്തയിലാമഗ്നനാവുന്നു.കണ്ണുകൾ ഉന്നതിയിൽ വട്ടമിടുന്നതോടൊപ്പം ചുണ്ടുകൾ നിശ്ശബ്ദമായി മന്ത്രിക്കുന്നു.പ്രബഞ്ചത്തെപ്പറ്റിയുള്ള ചിന്തകളാണ് മനസിൽ അലതല്ലുന്നത്. തിരുമേനി(സ) തഹജ്ജുദിനുവേണ്ടി എഴുന്നേൽക്കുമ്പോൾ ആലുഇംറാനിലെ അവസാന ഭാഗങ്ങൾ ഓതാറുണ്ടായിരുന്നു  ഈസൂക്തങ്ങൾ ഓതുകയും എന്നിട്ടതിൽ ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവൻ നശിച്ചതുതന്നെ എന്നു തിരുമേനി അരുളിയിടുണ്ട് .അതുതന്നെയാണ് ഭക്തനായ വിശ്വാസിയെ ചിന്തയിലാഴ്ത്തുന്നതും   ആർക്കും എക്കാലത്തും ചിന്തിക്കാൻ വേണ്ടത്ര വിഭവങ്ങൾ പ്രബഞ്ച സ്യഷ്ടിയിലുണ്ടല്ലോ

No comments:

Post a Comment