1. മനുഷ്യനെ ഭൂജീവിതത്തിൽ അവനു പ്രാപിക്കവുന്ന ഏറ്റവും വലിയ പുരോഗതിയിലേക്ക് നയിക്കുന്നതും പരജീവിതത്തിൽഅവന് ശാശ്വതവിജയം ഉറപ്പുവരുത്തുന്നതുമായ ആ ദിവ്യഗ്രന്ഥം-ഖുർആൻ-ആദ്യമായി അവതരിപ്പിക്കപ്പെട്ട മാസം എന്ന നിലക്ക് റമളാനിനു മറ്റു മസങ്ങളേക്കാൾ ശ്രേഷ്ഠത കല്പിക്കപ്പെട്ടിട്ടുണ്ട്.റമദാനിലെതെന്നെ അവസാനത്തെ പത്തു ദിവസങ്ങൾക്ക്ആദ്യത്തെ രണ്ടു പത്തുകളെക്കാൾ ശ്രേഷ്ടതയുണ്ട്.അവസനത്തെ പത്തിലെ അതിമഹത്തായ വിധിനിർണ്ണയ രാത്രിക്ക് ആകട്ടെ ആയിരം മാസങ്ങളെക്കൾ കൂടുതലാണ് ശ്രേഷ്ടത ഖുർആന്റെ അവതരണാരംഭം ആ രാത്രിയാണല്ലോ. അക്കാരണത്താൽതന്നെ എല്ലാ വർഷവും ഭുവാസികളുടെ അടുത്തവർഷത്തേക്കുള്ള ഭാഗധേയ നിർണ്ണയരാത്രിയായും ലൈലത്തുൽ ഖദർ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
2.വിശ്വാസി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അള്ളാഹു പത്തു മുതൽ എഴുനൂറിരട്ടിവരെ പ്രതിഫലം നൽകാറുണ്ട്.എന്നാൽ നോമ്പിന്റെ കാര്യം അവൻ പ്രത്യേകം പരിഗണിച്ചിരിക്കുകയാണ്. അള്ളാഹു തന്നെ പറയട്ടെ ഞാൻ നിരോധിച്ചു എന്ന കാരണത്താൽ എന്റെ അടിമ ഈ ഭൂമിയിൽ അവനു എറ്റവും ഇഷ്ടപ്പെട്ട സുഖാവസ്ഥ-യഥേഷ്ടം തിന്നു കുടിച്ച് മദിച്ചു നടക്കുകയെന്ന നിലപാട്-ഉപേക്ഷിച്ചിരിക്കുന്നു എന്നിൽ ദ്രഢമായ വിശ്വാസമുള്ളതുകൊണ്ടും വമ്പിച്ച പ്രതിഫലം ഞാൻ നൽ
കുമെന്ന ശക്തമായ പ്രതീക്ഷയുള്ളതുകൊണ്ടുമാണ് പ്രയാസകരമായ ഈ കാര്യം അവൻ ചെയ്യുന്നത്.അതിനാൽ ഞാനവനെ ഒട്ടും നിരാശപ്പെടുത്തുകയില്ല അളവറ്റ പ്രതിഫലം നൽകുകതന്നെചെയ്യും.
عَنْ أَبِى هُرَيْرَةَ - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِى
അള്ളാഹുവിന്റെ പ്രതികരമാണിത്. ഈ പ്രതികരണവും നേരത്തെ പറഞ്ഞ പരിഗണനകളും നോമ്പിന്റെ ബാഹ്യചട്ടക്കൂടിനെ എത്രയും ജീവസ്സുറ്റതാക്കി തീർക്കുന്നുണ്ടെന്ന യാഥാർത്ത്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.മറ്റു താല്പര്യങ്ങളെല്ലാമുപേക്ഷിച്ച് നിഷ്കളങ്കമായി അള്ളാഹുവിനുവേണ്ടി മാത്രം നോമ്പനുഷ്ഠിക്കാൻ കഴിഞ്ഞാൽ ലഭ്യമാകുന്ന ഈ പ്രതികരണം തന്നെ ധാരാളമല്ലെ മനുഷ്യന്!
3. നോമ്പുകാരന് വിശപ്പും ദാഹവും വർദ്ധിച്ചു കൊണ്ടിരിക്കും. വൈകുന്നേരമാകുമ്പോഴേക്ക് അത് മുർധന്യതയിലെത്തുന്നു. അതോടൊപ്പമതാ മറ്റൊരു പ്രതിഭാസം കൂടി വളർന്നു വരുന്നു. ആഹാരപാനിയങ്ങൾ ചെല്ലാത്തതുകൊണ്ട് വരണ്ടുണങ്ങുന്നവായക്ക് ഒരു തരം ദുർഗന്ധം. നമരത്തിലും സംഭാഷണങ്ങളിലുമൊക്കെ സമീപത്തുള്ളവരെ അതു വിഷമിപ്പിക്കുന്നു.
അള്ളാഹുവിനുവേണ്ടി വരണ്ടുണങ്ങയ വായിൽനിന്ന് സ്വാഭാവികമായുണ്ടാകുന്ന ഈനാറ്റത്തെപ്പറ്റി ആള്ളാഹുവിന്റെ പ്രതികരണമെന്താണന്നോ? നോമ്പുകരന്റെ വയനാറ്റം അള്ളാഹുവിങ്കൽ
കസ്തൂരിമണത്തേക്കാൾ അഭികാമ്യമായ സുഗന്ധമാണ്എത്ര ഹ്രദയവർജകമായിരിക്കുന്നു ഈ സാന്തപ്പെടുത്തൽ.
وَلَخُلُو فم الصائم أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ
4. അത്യന്തം ഹ്രദ്യവും ആനന്ദകരവുമായ രണ്ട് സന്ദർഭങ്ങളുണ്ട് നോമ്പുകാരന്. ഒന്ന് നോമ്പുതുറക്കുമ്പോൾ തന്നെ. മറ്റൊന്ന്തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും.
لِلصَّائِمِ فَرْحَتَانِ فَرْحَةٌ عِنْدَ لِقَاءِ رَبِّهِ عِنْدَ فِطْرِهِ وَفَرْحَةٌ
5. നോമ്പുകാരനെ സ്വാഗതം ചെയ്യാൻ റയ്യാൻ എന്ന പേരിൽ സ്വർഗത്തിന് ഒരു പ്രത്യേക കവാടം തന്നെ തയ്യറാക്കി വെച്ചിരിക്കുന്നു. മറ്റാർക്കും അതിലൂടെ പ്രവേശനമുണ്ടായിരിക്കില്ല.
6. റമളാൻ ഒന്നമത്തെ രാത്രി മുതൽ തന്നെ അള്ളാഹു വനലോകത്ത് ഒരു പ്രത്യേക മലക്കിനെ ഏർപ്പെടുത്തുന്നു. നന്മ ചെയ്യാനുദ്ദേശിക്കുന്നവനേ മുന്നൊട്ടുവരൂ (അതിനേറ്റവും പറ്റിയ സുവർണ്ണാവസരമാണിത്) തിന്മയുദ്ദേശിക്കുന്നവനേ നിർത്തൂ അപ്പണി എന്ന് ആ മലക്ക് സദാ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും.
7. റമളാനിലെ ഓരോ രാത്രിയിലും അള്ളാഹു നോമ്പുകാരിൽ കുറെ പേരെ നരകമോചിതരാക്കുന്നു. അതായത് അവർ നരകത്തിൽ പോകുകയില്ല എന്ന് തീരുമാനിക്കുന്നു.
8. റമളാനിലെ ആദ്യദിനം മുതൽ തന്നെ ഉപദ്രവകാരികളായ പിശാച്ചുക്കളെ ചങ്ങലക്കിടുന്നു സ്വർഗ കവാടങ്ങൾ തുറക്കപ്പെടുന്നു, നരക കവാടങ്ങൾ അടക്കപ്പെടുന്നു.
9.ഭൂവാസികളുടെ അടൂത്ത വർഷത്തേക്കുള്ള ഭാഗധേയങ്ങൾ നിരണയിച്ചു തീരുമാനിക്കുന്ന വിധി നിർണായകമായ ഒരു മഹാരാത്രി (ലൈലത്തുൽ ഖദ്ർ) യുണ്ട് റമളാൻ അവസാനത്തെ പത്തിൽ. ആയിരം മാസങ്ങളേക്കാൾ ശ്രഷ്ഠമാണത്.
10.ചെയ്തു പോയ പാപങ്ങൾ പൊറുത്ത് കിട്ടാൻ റമളാനിൽ മൂന്ന് കാര്യങ്ങൾ നിർദേശിക്കപ്പെട്ടിരിക്കുന്നു.ഒന്ന് പകലിൽ നോമ്പനുഷ്ഠിക്കുക. രണ്ട്, രാത്രി ധാരാളം നമസ്ക്കരിക്കുക. മൂന്ന് ലൈലത്തുൽ ഖദ്റിൽ ദീർഘമായി നമസ്ക്കരിക്കുക അള്ളാഹുവിൽ ദ്രഢമായി വിശ്വസിച്ചും അവനിൽ നിന്നും പ്രതിഫലം ലഭിക്കുമെന്നതിൽ കവിഞ്ഞ പ്രതീക്ഷ പുലർത്തിയും കൊണ്ടായിരിക്കണം ഈ മൂന്നു കാര്യങ്ങളും നിർവ്വഹിക്കുന്നത്.
11. റമളാനിൽ ചെയ്യുന്ന എല്ലാവിധ നല്ലകാര്യങ്ങൾക്കും മറ്റുകാലത്ത് ചെയ്യുന്നതിനേക്കാൾ എത്രയോ ഇരട്ടി പ്രതിഫലം നൽകപ്പെടും.തിന്നരുത് ,കുടിക്കരുത്, സംയോഗം ചെയ്യരുത്, തെറ്റായ വാക്കും പ്രവർത്തിയുമരുത് അസഭ്യങ്ങളരുത്, കോലാഹലങ്ങളരുത് ഇങ്ങനെ കുറെ അരുതുകളുടെ സമാഹാരമാത്രമാണോ നോമ്പ് ? റമളാനിൽ ഇവ മാത്രമാണോ പാലിക്കേണ്ടത് ? അല്ല ഒരിക്കലുമല്ല. ഈ അരുതുകളോടൊപ്പം കുറെ അനുഷ്ഠാനങ്ങൾകൂടി പാലിക്കുമ്പോഴേ നോമ്പും റമളാനും പൂരണ്ണമാകൂ അല്പം വിശദീകരിക്കാംമറ്റു കാലങ്ങളിൽ ചെയ്യുന്നതിൽ കൂടുതലായി ഇബാദത്തുകൾ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ട കാലമാണ് റമളാൻ എന്നകാര്യം തിരുമേനിയും സഹാബത്തും മുസ്ലീം ലോകവും പ്രയോഗത്തിൽതന്നെ തെളിയിച്ചുതന്നതാണ്.ഇബാദത്തിൽ തിരുമേനി മറ്റു കാലങ്ങളെ അപേക്ഷിച്ചു റമളാനിൽ കൂടുതൽ പരിശ്രമിക്കാറുണ്ടായിരുന്നു. റമളാനിൽ തന്നെ ഒന്നും രണ്ടും പത്തുകളെ അപേക്ഷിച്ച് അവസാനത്തെ പത്തിലും വളരെ കൂടുതൽ ശ്രമിക്കാറുണ്ടായിരുന്നു. അവസാനത്തെ പത്തിൽ തിരുമേനി അരമുറുക്കി
ഒരുങ്ങും. ഭാര്യമാരെ വിളിച്ചുണർത്തും ഉറങ്ങാതെ രാത്രി മുഴുവൻ ഇബാദത്തിൽ കഴിച്ചുകൂട്ടും. ഉദാരനായ തിരുമേനി റമളാനിൽ കൂടുതൽ ഉദാരനാകും അവസാനത്തെ പത്തിൽ ജിബ്രീലുമായി ഒത്തു ചേരുന്ന ഘട്ടത്തിൽ തിരുമേനി അത്യന്തം ഉദാരനാകും. അത്യുഷ്ണം കൊണ്ട് ഉണങ്ങി വരണ്ട് ദാഹിച്ചു വലഞ്ഞ ഒരു ജനത, മഴയുടെ മുന്നോടിയായ കാർമുകലിനേയുംവഹിച്ചുകൊണ്ടുള്ള കാറ്റിനെ കാണുമ്പോൾ എത്ര കണ്ട് ആഹ്ലാദചിത്തരും പ്രതീക്ഷാനിർഭരരുമായിരിക്കും എന്നും തുടർന്ന്ലഭിക്കുന്ന മഴമൂലം എന്തെല്ലാം അനുഗ്രഹങ്ങളാൽ സൌഭാഗ്യവാന്മാരായിരിക്കുമെന്നും ഒന്നു ചിന്തിച്ചുനോക്കൂ. അവസാന പത്തിൽ തിരുമേനി അത്തരം കാറ്റിനെക്കാൾ കൂടുതൽ ഉദാരനായിരിക്കും എന്നാണ് വിവരിക്കപ്പെട്ടിട്ടുള്ളത്.(ദാനധർമ്മങ്ങളിൽമാത്രമല്ല ഗുണകാംക്ഷ, സ്നേഹം പെരുമാറ്റം തുടങ്ങി എല്ലാ നന്മകളിലും അത്യുദാരനായിരിക്കും)
അവസാന പത്തിൽ ജിബരീൽ തിരുമേനിയെ സമീപിക്കുമെന്നു പറഞ്ഞല്ലൊ എന്തിനാണത്? മുഖ്യമായും രണ്ടു പേരും കൂടിയിരുന്ന് ഖുർആൻ പാരായണം ചെയ്യാൻ തന്നെ. തിരുമേനി ജിബരീലിനെ ഓതികേൾപ്പിക്കും ജിബരീൽ തിരുമേനിയെയുംഖുർആനിലെ ചില ഭാഗങ്ങൾ മാത്രമോ? അല്ല മുഴുവൻ ഖുർആനും.ഇതിനൊക്കെ പുറമെ ആ ഘട്ടത്തിൽ തിരുമേനി പള്ളിയിൽ ഇഅതികാഫ് ഇരിക്കുകയായിരിക്കും.എന്താണ് ഇഅതികാഫ്?
ജനങ്ങളിൽനിന്നു മാറി,പള്ളിയിൽ പ്രത്യേകം സജ്ജമാക്കപ്പെട്ട കൂടാരത്തിൽ മറ്റെല്ല്ലാ ചിന്തകളും വിട്ട് ഏകാഗ്രചിത്തനായിഖുർആൻ പാരായണം ചെയതും അതിൽ ചിന്തിച്ചും തസ്ബീഹ്,തഹ് മീദ്,തഹലീൽ തക്ബീർ,ദുആ,നമസ്ക്കാരം തുടങ്ങിയവ നടത്തിയും രാജതമ്പുരാമന്റെ തിരുസന്നിധിയിലേക്ക് നിരന്തരം അടുത്ത്കൊണ്ടേയിരിക്കുക-ഇതാണ് ഇഅതികാഫ്. തന്നോട് ഇവ്വിധം അടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന തന്റെ അടിമയെ യജമാനനും കരുണാമയനുമായ അള്ളാഹു എങ്ങനെസ്വാഗതം ചെയ്യുന്നു എന്ന് മനസിലാക്കാൻ പറ്റിയ ഒരു തിരുവചനമിതാ.
എന്റെ അടിമ ഒരു ചാൺ എന്നോട് അടുക്കുകയാണെങ്കിൽ ഞാൻ ഒരു മുഴം അങ്ങോട്ടടുക്കും അടിമ ഒരു മുഴം ഇങ്ങോട്ടടുക്കുകയാണെങ്കിൽ ഞാൻ ഒരു മാറ് അങ്ങോട്ടടുക്കും അവൻ എന്നിലേക്ക് നടന്നടുക്കുകയാണെങ്കിൽ ഞാൻ അവനിലേക്ക് ഓടിയടുക്കും എത്ര ആകർഷകമായിരിക്കുന്നു ഈ പ്രോത്സാഹനം അല്പനേരത്തെങ്കിലും കണ്ണടച്ചിരുന്ന്ചിന്തിക്കേണ്ട കാര്യങ്ങളാണിതൊക്കെ.തിരുമേനിയുടെ ഈ മാത്രക അന്നുമുതൽ ഇന്നുവരെ മുസ്ലീലോകം അനുകരിച്ചുവന്നിടുണ്ട് ഏറ്റക്കുറവുകൾ കുറെയൊക്കെ ഉണ്ടെങ്കിലും ഇനി അന്ത്യനാൾ വരെ അനുകരിക്കുയും ചെയ്യും انشاء االله
തിരുമേനി കാണിച്ചുതന്ന ഈ കാര്യങ്ങൾക്കൂടി ആവുന്നിടത്തോളം നിർവ്വഹിക്കുമ്പോൾ മാത്രമേ നമ്മുടെ നോമ്പും റമളാനുംപൂർണ്ണമാകുകയുള്ളൂ . പുറമെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.അതായത് അടിമ യജമാനലിലേക്ക് അടുക്കുന്നതിന് ഇങ്ങനെയെല്ലാമുള്ള തീവ്രയത്നങ്ങൾ നടത്തികൊണ്ടിരിക്കെ അതാ വരുന്നു ലൈലതുൽ ഖദർ എന്താണ് ലൈലത്തുൽ ഖദർ ?ചുരുക്കി പറയാം ഭൂവാസികളുടെ അടുത്ത ഒരു വർഷത്തേക്കുള്ള ഭാവി ഭാഭാഗധേയം സംബന്ധിച്ച് പ്രബഞ്ചനാഥൻ സുപ്രധാനങ്ങളായ വിധികൾ പ്രഖ്യാപിക്കുകയും അവ നടപ്പിൽ വരുത്താൻ തന്റെ ഉദേഗസ്ഥന്മാരെ-മലക്കുഅകളെ-ഏൽപ്പികുകയും ചെയ്യുന്ന മഹാരാത്രി ഇതാണ് ലൈലത്തുൽ ഖദർ അൽപ്പം വിശദീകരണം (മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ ഏറ്റവും നല്ല ചിത്രീകരണം)
അള്ളാഹു മനുഷ്യരുടെ രാജാവാണ്
ملك الناس
അത്യുന്നതാനായ സാക്ഷാൽ രാജാവ്
فَتَعَالَى اللَّهُ الْمَلِكُ الْحَقُّ
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ള സകലതിന്റെയും ആധിപത്യം അള്ളാഹുവിന്നു മാത്രമാകുന്നു.
وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا
ആധിപത്യത്തിൽ അവന് ഒരു പങ്കാളിയുമില്ല.
وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ
മഹത്തായ ഒരു സിംഹാസനവുമുണ്ടവന്
وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴿١٢٩
അവന്റെ സമീപ്യം ലഭിച്ച മലക്കുകൾ അതു വഹിച്ചുകൊണ്ടിരിക്കുന്നു.
അവനാ സിംഹാസനത്തിലുപവിഷ്ടനാണ്
ആകാശം മുതൽ ഭൂമി വരെ (പ്രബഞ്ചമാസകലം) അവൻ അടക്കിഭരിക്കുന്നു
അവന്റെ ഭരണാധികാരം പ്രബഞ്ചമാസകലമുൾക്കൊള്ളുന്നു
സകല കാര്യങ്ങളുടെയും നിയന്ത്രണം എക്കാലത്തും അവനുമാത്രമാണ്
അവൻ വിധിക്കുന്നു അതു തിരുത്താനോ പുനപരിശോധിക്കാനോ ആർക്കും സാധ്യമില്ല
അവന്നൊരു അത്യുന്നതസഭയുണ്ട്
പിശാചുകൾക്ക് അപ്രാപ്യമാണത്. അവർ അവിടത്തെ സംഭാഷണങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിക്കുന്ന പക്ഷം നിർദയംആട്ടിയോടിക്കപ്പെടുന്നതാണ്.
പ്രധാന കാര്യങ്ങൾ കാലേക്കൂട്ടിതന്നെ ചിലപ്പോഴോക്കെ അല്ലാഹു ആ ഉന്നതസഭയെ അറീയിക്കും മനുഷ്യനെ ഭൂമിയിൽ പ്രധിനിധിയാക്കുന്നതു സംബന്ധിച്ച സംഭാഷണം ഉദാഹരണം
ആകാശങ്ങളിലും ഭൂമിയിലും അവന്നു വിവിധതരത്തിലുള്ള സൈന്യങ്ങളും ഉദ്ദ്യേഗസ്ഥന്മാരുണ്ട്.പ്രബഞ്ച ഭരണം അവരെ കൊണ്ട് അവൻ നടത്തിക്കുന്നു.
ചുരുക്കത്തിൽ പ്രബഞ്ചമാകുന്ന മഹാസാമ്രാജ്യത്തെ മലക്കുകൾ വഹിച്ചിട്ടുള്ള തന്റെ സിംഹാസനത്തിലുപവിഷ്ടനായിക്കൊണ്ട് തന്റെ വൻസൈന്യവ്യൂഹങ്ങളും ഉദ്യോഗസ്ഥന്മാരും വഴി പങ്കാളികളാരുമില്ലാതെ ഏകനായിത്തന്നെ അടക്കിഭരിച്ചുകൊണ്ടിരികയാണ് രാജാധിരാജനായ അള്ളാഹു.
അള്ളാഹുവിന്റെ ഈ ഭരണസംവിധാനത്തിൽ ഭൂവാസികളെസബന്ധിച്ചിടത്തോളം ഒരു വാർഷികദിനമുണ്ട്.അന്ന് അടുത്ത ഒരു വർഷത്തേക്കുള്ള പ്രധാന കാര്യങ്ങളൊക്കെ തീരുമാനിക്കപ്പെടുന്നു. വ്യക്തികളുടെ, കുടുംബങ്ങളുടെ, രാഷ്ട്രങ്ങളുടെസമൂഹത്തിൽന്റെ എല്ലാറ്റിന്റെയും ഭാവി ഭാഗധേയങ്ങൾ നിർണ്ണയിക്കപ്പെടുകയാണ്.
വ്യക്തികളുടെ, കുടുംബങ്ങളുടെ , രാഷ്ട്രങ്ങളുടെ, സമൂഹത്തിന്റെ എല്ലാന്റിന്റെയും ഭാവിഭാഗധേയങ്ങൾ നിർണ്ണയിക്കപെടുകയാണ്. അങ്ങനെ തീരുമാനിക്കപ്പെടുന്ന കാര്യങ്ങൾ അന്നുതന്നെ ബന്ധപെട്ട ഉദ്യേഗസ്ഥരെ ഏൽപ്പിക്കുന്നു. പിന്നെ അവരത് സന്ദർഭാനുസരണം നടപ്പിലാക്കികൊണ്ടിരിക്കും. മനുഷ്യലോകത്തിനു അള്ളാഹു നൽകിയ ഏറ്റവും മഹത്തായ സംഭാവന – ഖുർആൻ ഭൂമിയിലേക്കാദ്യമായവതരിപ്പിക്കപ്പെട്ട ആ അനുഗ്രഹീത രാത്രി തന്നെയാണ് ഈ വാർഷിക ദിനമായി അള്ളാഹു നിശ്ചയിച്ചിട്ടുള്ളത്. അതിന്റെ പേരാണ് ലൈലത്തുൽ ഖദ്ർ ഭൂവാസികളുടെ അടുത്ത വർഷത്തേക്കുള്ള ഭാഗധേയങ്ങൾ നിർണ്ണയിക്കപെടുന്ന രാത്രി എന്നു താൽപര്യം. സ്വാഭാവികമായും വളരെ മഹത്തായ ഒരു രാത്രി തന്നെയായിരിക്കുമല്ലോ അത്.
ആയിരത്തിനാനൂറിൽപ്പരം വർഷങ്ങൾക്ക് മുമ്പ് റമളാനിലെ ഒരു രാത്രിയിൽ. മനുഷ്യകുലത്തിന്റെ രക്ഷാമാർഗത്തെകുറിച്ച് ഹിറാഗുഹയുടെ ഇരുണ്ട ഏകാന്തതയിൽ ചിന്താമഗ്നനായിക്കഴിഞ്ഞിരുന്ന മുഹമ്മദ്(സ)യെ ദുവ്യസന്ദേശവുമായി സമീപിച്ച് സന്ദേശവാഹകനാണ് ജിബ്രീൽ(അ) തുടർന്ന് 23 വർഷങ്ങളിലായി ഖുർആൻ മുഴുവൻ എത്തിച്ചുകൊടുത്തതും അദേഹം തന്നെ അള്ളാഹു കനിഞ്ഞരുളിയ ഈ സംഭാവന ഭൂവാസികൾ എങ്ങനെ ഏറ്റുവാങ്ങി ? സാവേശം ഏറ്റുവാങ്ങിയ ഭാഗ്യവാന്മാർ ആർ ? ധിക്കാരപൂർവ്വം തള്ളുകയോ അവഗണിക്കുകയോ ചെയ്ത നിർഭാഗ്യവാന്മാർ ആര് ? എന്തെല്ലാം പരിവരത്തനങ്ങളാണ് ഭൂമിയിൽ അതുവഴി ഉണ്ടായത്? എന്നൊക്കെ നേരിട്ടു കണ്ടറിയുവാനും ഭാഗ്യവാന്മാരെ അനുമോദിക്കുവാനും ജിബ് രീലിനു സ്വാഭാവികമായും താല്പര്യമുണ്ടായിരിക്കും സർവ്വജഞനായ അള്ളാഹു അതാ അദേഹത്തിന് അവസരം നൽകുന്നു. അദേഹത്തോട് നിർദേശിക്കുകയാണ് ബന്ധപെട്ടകുറെയേറെ മലക്കുകളെയും കൂട്ടി അടുത്ത വർഷത്തേക്ക് ഞാൻ പ്രഖ്യാപിച്ച എല്ലാ സുപ്രധാന തീരുമാനങ്ങളുമായി ഭൂമിയിലേക്ക് ഇറങ്ങി ചെല്ലുക സ്ഥിതിഗതികൾ നേരിട്ട് കാണുക നല്ലവരായ അടിമകളെ അനുമോദിക്കുക അവർക്ക് എന്റെ സലാം പറയുക അവരുടെ നന്മക്കായി പ്രാർത്ഥിക്കുക ഇത്തരം ഒരു രാത്രി സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നന്മയും രക്ഷയും സമാധാനവുമല്ലാതെ മറ്റെന്താവാൻ?
മനുഷ്യ ചരിത്രത്തിൽ അതിദീർഘമായ കലഘട്ടങ്ങളിൽ ഒരു നീണ്ടകാലംകൊണ്ട് ആയിരംമാസങ്ങങ്ങൾ കൊണ്ട് നേടാൻ കഴിഞ്ഞതിനേക്കാളേറെ നന്മകൾ ഈ ഒരൊറ്റ രാത്രികൊണ്ടുതന്നെ ലഭ്യമാക്കിയില്ലെ ? ഖുർആനല്ലേ ഈ രാത്രിയിൽ ലഭിച്ച മഹാ അനുഗ്രഹം! മറ്റൊരു ഭാഷ്യ പ്രകാരം: ഈ ഒരു രാത്രിയിൽ മനുഷ്യൻ ചെയ്യുന്ന ഏതു നല്ല കാര്യവും ഇത്തരം രാത്രിയില്ലാത്ത ആയിരം മാസ ങ്ങളിൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഉൽക്രഷ്ടമായിരിക്കും (ഖുർ ആൻ, സൂറത്തുൽ ഖദ്ർ )
നിസ്തുലമായ ഒരു സൌകര്യം അള്ളാഹു നമുക്ക് ചെയ്ത്തന്നിരിക്കുന്നു അതായത് ഒരു മുന്നറിയിപ്പും കൂടാതെ പെട്ടെന്നെപ്പോഴെങ്കിലുമാണ് നമ്മൂടെ ഭാഗധേയം നിർണ്ണയിക്കുന്നതെങ്കിൽ നാം വലഞ്ഞതു തന്നെ എന്തെന്നാൽ കഴിഞ്ഞ വർഷത്തെ ജീവിതറിക്കാർഡ് പൊതുവെയും നിലവിലൂള്ള അവസ്ഥ. പ്രത്യേകിച്ചും പരിഗണിച്ചുകൊണ്ടായിരിക്കുമല്ലോ അടുത്ത വർഷത്തേക്കുള്ള ഭാഗധേയങ്ങൾ നിർണ്ണ യിക്കുന്നത് ? നാമെത്രതന്നെ ശ്രമിച്ചാലും വർഷം മുഴുവൻ തികഞ്ഞ ശ്രദ്ധയോടെ ജീവിതം നയിക്കുകയെന്നത് സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരം തന്നെയാണ് പലപ്പോഴും അശ്രദ്ധ പിടികൂടിയിടുണ്ടാകും ചിലപ്പോഴൊക്കെ ഉന്നത ധാർമ്മിക നിലവാരത്തിൽ നിന്നോ സന്മാ ർഗത്തിൽ നിന്നു തന്നെയുമോ പാളിപ്പോയെന്നും വരും ആ അവസരം നോക്കി നമ്മെ പിടികൂടുകയും തദടിസ്ഥാനത്തിൽ മോശമായ ഭാഗധേയം പ്രഖ്യാപിക്കുകയും ചെയ്യാനാണ് അള്ളാഹുവിന്റെ ഉദ്ദേശ്യ മെങ്കിൽ അത് നമ്മെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരം തന്നെയായിരിക്കും എന്നാൽ അള്ളാഹു അങ്ങനെ ഉദ്ദേശിച്ചിട്ടില്ല മറിച്ച് വിധി പ്രഖ്യാപിക്കുന്ന നാളാകുമ്പോഴേക്ക് സംത്രപ്തമായ ഒരവസ്ഥയിലേക്കുയരാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. നേരത്തെ വിവരിച്ചവിധം റമളാനിൽ പലതരം സൌകര്യങ്ങൾ അവൻ നമുക്ക് ഒരുക്കി തരികയും ചെയ്തിരിക്കുന്നു. വിധി നാൾ എപ്പോഴെന്ന വിവരം കാലക്കൂട്ടി അറീയിക്കുകയുണ്ടായി റമദാനിലെ ആദ്യത്തെ രണ്ട് പത്തുകളും അവസാ നത്തെപത്തിലെ ഏതാനും ദിവസങ്ങളും ആ സംത്രപ്താവസ്ഥയിലേക്കുയരാനുള്ള സുവർണ്ണാവസരങ്ങളായി അവൻ അനുഗ്രഹിച്ചരുളിയിരിക്കുകയാണല്ലോ ഇതിൽ കവിഞ്ഞ് എന്താണിനി അവനിൽനിന്നു പ്രതീക്ഷിക്കേണ്ടത്! നാം വിവേകികളാവുക ക്രതജഞതാപൂർവ്വം ഇതെല്ലാം ഓർക്കുകയും പ്രയോജനപെടുത്തുകയും ചെയ്യുക.
എന്നാൽ ഇന്ന് പൊതുവെ നമ്മുടെ അവസ്ഥ എന്താണ് ? നോമ്പ് നോറ്റാൽ നാം എളുപ്പത്തിൽ കോപിക്കും നിസ്സരമായൊരു പ്രശ്നമുണ്ടാകുമ്പോഴേക്ക് നാം സമനിലതെറ്റി കോരിത്തരിക്കും. അട്ടഹസിക്കാനും ശണ്ഠ കൂടാനും വലിയ കാരണമൊന്നും വേണ്ടി വരില്ല. സ്വന്തം വീട്ടുകാർക്ക് പോലും നമ്മെ പേടിയാണ് വല്ലകാര്യവും പറയാനുണ്ടങ്കിൽ നോമ്പ് തുറന്നിട്ടാവാം എന്നുവെക്കുകയാണവർ. പകൽ നഷ്ടപെട്ട അന്ന പാനിയങ്ങൾക്ക് പകരം ഉയർന്ന തരം വിഭവങ്ങൾ ശേഖരിക്കുന്നതിലാണ് പലരുടെയും മുഖ്യ ശ്രദ്ധ. ചായ കഴിക്കാത്തതുമുലമുള്ള വെറി നേരത്തെതന്നെയുണ്ട്. വൈകുന്നേരമാകുമ്പോഴേക്ക് വിശപ്പ് ദാഹം വായ്നാറ്റം ക്ഷീണം തളർച്ച കടച്ചിൽ തുടങ്ങി പലതരം അസ്വാസ്ഥ്യങ്ങൾ രൂക്ഷത പ്രാപിക്കൂന്നു. ആകപ്പാടെ തൊട്ടാൽ പൊള്ളൂം. എന്നൊരവസ്ഥ നോമ്പ് തുറക്കാൻ ഇനിയുമുണ്ട് മണിക്കുറുകൾ അസ്വാസ്ഥ്യം വർധിക്കുകയാണ് നാക്കിനോ ശരീരത്തിനോ മൻസ്സിനോ നിയന്ത്രണം പാലിക്കാൻ കഴിയാ താവുന്നു എന്തൊരു വിഷമം! എങ്ങനെ തരണം ചെയ്യണം? പലരും ചിന്തിക്കുന്നു. ടി.വി, വീഡിയോ മുതലായവയുടെ അസഭ്യതകളിൽ അല്ലെങ്കിൽ പച്ചമാംസം കടിച്ചിറക്കുന്ന സൊള്ള് കമ്പനിയിൽ സാസ്ഥ്യവും ആനന്ദവും കണ്ടെത്തുകയാണവർ. ഇതു നോമ്പിന്റെ ഉദ്ദേശ്യം നഷ്ടപ്പെടുത്തുമെന്ന കാര്യം അപ്പോഴവനു പരിഗണിക്കാനേ കഴിയുന്നില്ല.
ചില പ്രദേശങ്ങളിൽ റമളാനിലാണ് മുസ്ലീംകൾക്കിടയിൽ വഴക്കും വക്കാണവും കലഹവും കലാപങ്ങളും മറ്റും സംഭവിക്കുന്നത്. തണുത്താറിയ തർക്കപ്രശ്നങ്ങൾക്ക് റമളാനിൽ ഉത്തേജനം ലഭിക്കുന്നു പള്ളിയുടെ മദ്രസയുടെ സ്കൂളിന്റെ മഹല്ലിന്റെ, നാടിന്റെ നാടുഭരണത്തിന്റെ കക്ഷിത്വത്തിന്റെ എല്ലാ പ്രശ്നങ്ങളും കുത്തിപ്പൊക്കിയിളക്കിവിടാനുള്ള സന്ദർഭമാണ് റമളാൻ. അതിനാൽ പിശാചിന് നമുക്കിടയിൽ പ്രവർത്തിക്കാൻ ഏറ്റവും അധികം രംഗങ്ങൾ ലഭിക്കുന്നത് റമളാനിലാണ്.റമളാനാണ് പിശാചുക്കളുടെ സീസൺ എന്നുതന്നെ തോന്നിപ്പോകും പിശാചുക്കളുടെ ദുഷ്പ്രേരണയിൽ പെട്ട് നമ്മൂടെ കുറ്റക്രിത്യങ്ങൾ പെരുകുന്നു. അങ്ങനെ റമളാനിൽ നരകത്തിന്റെ കവാടങ്ങളാണ് നാം കുത്തിതുറക്കുന്നത്. നമ്മുടെ സൌഭാഗ്യത്തിനായി റമളാനിൽ അള്ളാഹു പ്രത്യേകം ചെയ്തുവെച്ച എല്ലാ സംവിധാനങ്ങളുടെയും ക്രതഘ്നതാപൂർവ്വം തിരസ്ക്കരിക്കുക വഴി സ്വർഗകവാടങ്ങൾ നാം അടച്ചുപൂട്ടുകയും ചെയ്യുന്നു. പിശാചുക്കൾ ബന്ധിക്കപെടുകയും സ്വർഗകവാടങ്ങൾ തുറക്കപെടുകയും നരകകവാടങ്ങൾ അടച്ചുപൂട്ടുകയും ചെയ്യുമെന്ന തിരുവചനത്തിന് നേരെ വിപരീതമായ ഒരന്തരീക്ഷമാണ് അങ്ങനെ നാം സ്രഷ്ടിച്ചു വെക്കുന്നത്! എന്തുകൊണ്ട് നമ്മുടെ നോമ്പ് വെറും ചട്ടക്കുടു മാത്രമായിപ്പോയി ? ചട്ടക്കൂടിനെ ജീവത്താക്കി തീർക്കുന്ന ആന്തരിക വശങ്ങൾ നാം കണക്കിലെടുത്തില്ല. നോമ്പുവഴി മുത്തഖിയാക്കേണ്ടതെങ്ങനെയെന്നു നാം ബോധപൂർവ്വം പഠിച്ചില്ല. റമളാനിലെ സംവിധാങ്ങളെ നാം പരിഗണിച്ചില്ല. ദാഹം വിശപ്പ് തുടങ്ങിയവ മൂലം ശാരീരികവും മാനസികവുമായുണ്ടാകുന്ന അവശതകളും ക്ഷോഭവിക്ഷോഭങ്ങളും മനുഷ്യന്റെ സമനില തെറ്റിക്കാൻ പോന്നതാണെന്നപോലെതന്നെ അവനെ ഉപരിലോകത്തേക്കുയർത്തിവിടാനും പര്യാപ്തമാണെന്ന കാര്യം നാം ഓട്ടും ശ്രദ്ധിച്ചതേയില്ല. അല്പം ഗൌരവത്തിൽ ചിന്തിച്ചിരുന്നുവെങ്കിൽ! മഹാ സൌഭാഗ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നിടത്ത് അങ്ങനെ കനത്ത നഷ്ടം വിലകൊടുത്ത് വാങ്ങുകയാണ് നാം ചെയ്യുന്നത്. വിശപ്പും ദാഹവും കൊണ്ട് ദുർമേദസ്സുകൾ വറ്റിയുണങ്ങിയ ഒരു ശരീരവും അക്കാരണത്താൽ തന്നെ കുറെയോക്കെ ലോലവും പക്വവുമായ ഒരു മനസമാണല്ലോ നോമ്പുകാലത്ത് നമുക്കുണ്ടാകുന്നത് ? ഇവിടെ അടിസ്ഥാനപരമായ ഒരു ചോദ്യം ഉയരുന്നു അതായത് നാമടക്കമുള്ള അഖില പ്രബഞ്ചത്തേയും അടക്കിഭരിച്ചുകൊണ്ടിരിക്കുന്ന രാജ തമ്പുരാന്റെ നേരെ, അസ്വസ്ഥമായ നമ്മൂടെ മനസിനെ ഏകാഗ്രതയോടെ ഒന്നു തിരിച്ചുനിർത്താൻ നമുക്ക് കഴിയി കഴിയില്ലെ ? തീർച്ചയായും കഴിയുമെന്നതാണ് ശരി നേരത്തെ നാം വിവരിച്ച തൊട്ടാൽ പൊള്ളുന്ന അവസ്ഥ നാശത്തിനുമാത്രമെ പ്രയോജനപെടൂ എന്നാരെങ്കിലും ധരിച്ചിടുണ്ടെങ്കിൽ അതു തെറ്റായിപ്പോയി ആ അവസ്ഥയിലെത്തുന്നത് മനസിൽ ഒട്ടും ദൈവ ഭയമില്ലാ ഒരു തന്നെപ്പോറ്റിയാണെങ്കിൽ അതു നാശമേ വർധിപ്പിക്കൂ എന്നത് ശരിയാണ് കാരണം അവനു ഏറ്റവും വലുത് അവൻ തന്നെയാണല്ലോ തന്നെ ആരും തൊട്ടു പോകരുത് തന്റെ നേരെ ആരും വിരൽ ചൂണ്ടരുത് ഞാൻ നോമ്പു നോറ്റു വിഷമിച്ചു കൊണ്ടിരിക്കുകയാണ് ഇഷ്ടമില്ലാത്ത വല്ലതും കണ്ടാൽ ക്ഷമപാലിക്കാനോ ശരീരത്തെയും മനസിനെയും അടക്കിനിർത്താണോ കഴിഞ്ഞെന്നുവരില്ല എല്ലാവരും സൂക്ഷിച്ചുകൊള്ളട്ടെ വല്ലതും സംഭവിച്ചാൽ അവരായിരിക്കും ഉത്തരവാദി,ഏതാണ്ട് ഇങ്ങിനെയായിരിക്കും അവന്റെ മനോഗതം ആരുടെ നേരെയും എന്തും ചെയ്യാനുള്ളലൈസൻസാണ് നോമ്പ് എന്നവൻ ധരിച്ചപോലെ തന്നെ എല്ലാവരും സാദരം സേവിച്ചുകൊള്ളണം നോമ്പ് വഴി തനിക്കു ലഭിച്ച അവകാശമാണത് എന്ന് അവൻ കരുതിയപോലെ.അത്രക്കും തന്നെ പോറ്റിയായിരിക്കുന്നു അവൻ.ഇത്തരക്കാരിൽ നിന്നും നാശമല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാൻ.
എന്നാൽ മനസ്സിൽ ദൈവഭയമുള്ള ഒരാളാണ് ആ അവസ്ഥയിൽ-തൊട്ടാൽ പോള്ളുന്ന അവ്സ്ഥയിൽ എതുന്നതെങ്കിൽ അവന്റെ മനോഗതം ഇപ്പറഞ്ഞതിൽനിന്നും തികച്ചും വ്യത്യസ്തമായിരിക്കും. അത് എതാണ്ടിങ്ങനെ ചിത്രീകരിക്കാം നൊമ്പുകൊണ്ട് വളരെ വിഷമങ്ങളനുഭവിക്കുന്നുവെന്നതു ശരിയാണ്. പക്ഷെ ഇത് നാഥന്റെ കല്പന അനുസരിച്ചതുമുലമാണല്ലോ നോമ്പുകൊണ്ട് ഒരു വിഷമവും അനുഭവിക്കുകയില്ല എന്നു തെറ്റുധരിച്ചുകൊണ്ടല്ല വിഷമങ്ങളുണ്ടാവുംഎന്നറിഞ്ഞു, ഉണ്ടാവണംഎന്നുദ്ദേശിച്ചുകൊണ്ടുംതന്നെയാ ണ് നോമ്പനുഷ്ഠിക്കാൻ നമ്മോടവൻ കല്പിച്ചിട്ടുള്ളത് അതിനാൽ ഈ വിഷമങ്ങളെ ഞാൻ അത്മാർഥമായി സ്വാഗതം ചെയ്യുകയാണ്. ദുർബലനായ ഈ അടിമ വിഷമങ്ങളെ ഇങ്ങനെ സ്വാഗതം ചെയ്യുന്നതുകണ്ട് അതാ നാഥൻ ഊറ്റംകൊള്ളുന്നു.ഈപാവത്തിന് അളവറ്റ അനുഗ്രഹങ്ങൾ വർഷിച്ചുകൊടുക്കാൻ ഇതു വഴി അവസരം കിട്ടിയല്ലോ എന്നുകൂടി കണ്ടിട്ടാണ് നാഥൻ ഊറ്റം കൊള്ളുന്നത്. നാഥാ നീയാണെന്നെ സ്രഷ്ടിച്ചത് എന്നെഅനുനിമിഷം സംരക്ഷിച്ചുക്കുന്നതും നീ തന്നെ. നിന്റെ കയ്യിലാണണെന്റെ മുഴുവൻ ജീവിതവും എന്റെ മരണവും നിന്റെ കയ്യിൽ തന്നെ നിന്റെ കയ്യിൽതന്നെ എന്നെ ഞാനിതാ പൂർണമായും നിന്നിലർപ്പി ച്ചിരിക്കുന്നു നീ എന്നെ രക്ഷിക്കുമെന്ന് ഞാൻ ദ്രഢമായും വിശ്വസിക്കുന്നു. എന്റെ സകല കാര്യങ്ങളും നിന്നെമാത്രം ഏൽപ്പിക്കുകയാണ് നീ മാത്രമാണ് എന്റെ എക ആശ്രയം നിന്റെ സന്തോഷത്തെ, നിന്റെ പ്രീതിയെ നിന്റെ സഹായത്തെ,നിന്റെ കടാക്ഷത്തെ മാത്രണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാം നീ കനിഞ്ഞുരുളുമെന്ന ഉറച്ച് വിശ്വാസമുണ്ടെനിക്ക് നാഥ നീയെന്നെ അനുഗ്രഹിച്ചില്ലെങ്കിൽ! ഹാ എനിക്ക തോർക്കാൻ പോലും വയ്യ, പിന്നെ ആരാണെനിക്കുണ്ടാവുക! നാഥാ നീ അർഹമുർറാഹിമീൻ ആണല്ലോ നാഥാ എന്റെ ആവശ്യങ്ങൾ സങ്കടങ്ങൾ പരാതികൾഇതൊക്കെ ഉന്നയിക്കാൻ തന്നെ ഞാൻ അശക്തനാണ് നാഥാ അതോക്കെ എന്നെക്കാൾ നന്നായി നിനക്കറിയാമള്ളൊ നാഥാ നിന്റെ അപാരമായ കാര്യുണ്യത്തിനു മുമ്പിൽ ഈ അടിമ ഒരിക്കലും നിരാശനാകുകയില്ല. നാഥാ… നാഥാ… നാഥാ…! ഭക്സ്തന്റെമനസ്സ്ഇങ്ങനെഗമിച്ചുകൊണ്ടിരിക്കെചിലപ്പോൾഅവൻതേങ്ങിക്കരയുന്നുണ്ടാവും.ചിലപ്പോ ൾ പൊട്ടിക്കരയും.ചിലപ്പോൾ ഹ്രദയം ഭയവിഹ്വലമായി വിറക്കും .ചിലപ്പോൾ ശരീരമാകെ കിടി ലംകൊള്ളും ചിലപ്പോൾ എന്തെന്നില്ലാത്ത ആത്മവിശ്വാസം കൈവരും ചിലപ്പോൾ അത്യാനന്ദത്തിൽ ആറാടുന്നുണ്ടാവും എന്തുകൊണ്ടാണിതൊക്കെ ? നോമ്പുകോണ്ട് ഉണങ്ങിയ ശരീരാവസ്ഥയും വിനീതവും പക്വവുമായ മനസ്സും ഉൽക്രഷ്ടമായ ഈ വികാരങ്ങൾക്ക് വളരെയധികം സഹായകമായി ഭവിച്ചതു പോലെഒരു വശത്ത്,തന്നെപ്പോറ്റി ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതംപോലെ പതച്ചുനിൽക്കുമ്പോൾ മറുവശത്ത് ഭകതൻ തന്റെ നാഥന്റെ പൊരുത്തത്തിലേക്ക് അലിഞ്ഞു ചേർന്നുകൊണ്ടിരിക്കുകയാണ്.
അശ്രദ്ധവരുത്തുന്ന അബദ്ധങ്ങൾ
ചിലർ നോമ്പു തുറക്കാൻ ദീർഘനേരം ചിലവഴിക്കുന്നു അതിനാൽ മഗ്രിബ് നിശ്ചിത സമയത്ത് നമസ്ക്കരിക്കാൻ സാധിക്കാതെ വരുന്നുതന്റെ ദേഹേഛാപരവും ആശ്രദ്ധവുമായ സമീപനങ്ങൾക്ക് പലതരം ന്യായീകരണരങ്ങളും കണ്ടെത്തി സമാധാനമടയുകയും ചെയ്യുന്നു.പകൽപട്ടിണികിടക്കുന്നതിനുപകരംരാത്രിമുഴുവനും തീനുംകുടിയുമായികഴിയുന്നതിലായിരി ക്കും അത്തരക്കാർക്ക് താല്പര്യം അതിനാൽ തറാവീഹ് പോലൂള്ള നമസ്ക്കാരങ്ങൾ നിർവ്വഹിക്കുന്നതിൽ തികഞ്ഞ വിമുഖത കാണിക്കുകയുംചെയ്യുന്നു. അതോടൊപ്പം തങ്ങളുടെ അലസമായ നിലപാടുകൾക്ക് പ്രമാണങ്ങളിൽ തെളിവ് പരതുന്ന പ്രവണതയും അത്തരക്കാരിൽധാരാളമായികാണാവുന്നതാണ്പൈശാചികപ്രേരണകൾക്ക് വശംവദരാവുന്നതിനാലാണ്ഇത്തരംഅബദ്ധങ്ങൽസംഭവിക്കുന്നത്.നോമ്പ് അനുഷ്ഠിക്കുന്നതോടൊപ്പംനിർബന്ധനമസ്ക്കാരങ്ങൽപോലുംനിഷ്ഠയോടെനിർവ്വഹിക്കാൻ ജാഗ്രതപുലർത്താത്ത അപൂർവ്വം ചിലരെയെങ്കിലും സമൂഹമധ്യത്തിൽ കണ്ടെത്താൻ കഴിയും മനുഷ്യനെ വഴിപിഴപ്പിക്കാൻ പ്രതിജ്ഞാബദ്ധനായ പിശാചിന്റെ ധുർബോധങ്ങളെ സംബന്ധിച്ച് സദാ സൂക്ഷമത പാലിക്കുന്നവർക്ക് മാത്രമെ ഇത്തരം തെറ്റുകളിൽ നിന്ന് രക്ഷപെടാൻ സാധിക്കുകയുള്ളൂ.